ഐടി ഓഫീസർ,അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, ലോ ഓഫീസർ,രാജ്ഭാഷ അധികാരി,എച്ച്ആർ/പേഴ്സണൽ ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ എന്നീ ഒഴിവുകളാണ് ഉള്ളത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പെഴ്സണൽ സെലക്ഷൻ (IBPS) പൊതുമേഖലാ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ (CRP SPL-XVI) തസ്തികകളിൽ നിയമനം നടത്തുന്നു. 11 പൊതുമേഖലാ ബാങ്കുകളിലായി 745 ഒഴിവുകളാണ് ഉള്ളത്. ഐടി ഓഫീസർ, ഫീൽഡ് ഓഫീസർ,ലോ ഓഫീസർ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 21
തസ്തികകളും ഒഴിവുകളുടെ എണ്ണവും
| ഐടി ഓഫീസർ (IT Officer) | 301 |
| അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ | 190 |
| ലോ ഓഫീസർ | 105 |
| രാജ്ഭാഷ അധികാരി | 89 |
| എച്ച്ആർ/പേഴ്സണൽ ഓഫീസർ | 60 |
| മാർക്കറ്റിംഗ് ഓഫീസർ | പ്രതീക്ഷിത ഒഴിവുകൾ |
വിദ്യാഭ്യാസ യോഗ്യത
- ഐടി ഓഫീസർ (IT Officer): കംപ്യുട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ നാല് വർഷത്തെ ബി.ഇ/ബി.ടെക് ബിരുദം, അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ DOEACC ‘B’ ലെവൽ യോഗ്യത.
- അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ: കാർഷികം, ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം, വെറ്ററിനറി സയൻസ്, ഡയറി സയൻസ്, ഫിഷറി സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ നാല് വർഷത്തെ ബിരുദം.
- രാജ്ഭാഷ അധികാരി: ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും ബിരുദതലത്തിൽ ഇംഗ്ലീഷ് വിഷയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും ബിരുദതലത്തിൽ ഹിന്ദിയും ഇംഗ്ലീഷും പഠിച്ചിരിക്കണം.
- ലോ ഓഫീസർ: എൽ.എൽ.ബി ബിരുദവും ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കണം.
- എച്ച്ആർ/പേഴ്സണൽ ഓഫീസർ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും പേഴ്സണൽ മാനേജ്മെന്റ്, എച്ച്ആർ, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ വർക്ക് അല്ലെങ്കിൽ ലേബർ ലോ എന്നിവയിൽ രണ്ട് വർഷത്തെ ഫുൾടൈം പി.ജി ബിരുദം/ഡിപ്ലോമയും ഉണ്ടായിരിക്കണം.
- മാർക്കറ്റിംഗ് ഓഫീസർ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനോടുകൂടിയ രണ്ട് വർഷത്തെ ഫുൾടൈം MBA/MMS/PGDBA/PGDM യോഗ്യതയും ഉണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ് രീതി
പ്രാഥമിക ഓൺലൈൻ പരീക്ഷ, മുഖ്യ ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്കാണ് മുഖ്യ പരീക്ഷ എഴുതാൻ അവസരം ലഭിക്കുക. തുടർന്ന് മുഖ്യ പരീക്ഷയിൽ യോഗ്യത നേടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. മുഖ്യ പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് ലിസ്റ്റും നിയമനവും നടത്തുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.ibps.in/wp-content/uploads



