കത്തിപ്പാറ ഒഴുക്കാസിറ്റിക്ക് സമീപം കാർ വീടിനുമുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

1 Min Read

അടിമാലി: കത്തിപ്പാറ ഒഴുക്കാസിറ്റിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.

കത്തിപ്പാറ കല്ലുംപുറത്ത് സ്വദേശി വിനു സിനോജ് (49) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിന് പിന്നാലെ അടിമാലി അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ വിനുവിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പുറത്തെടുത്തു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിമാലി സ്റ്റേഷൻ ഇൻചാർജ് അനീഷ് പി. ജോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഭിജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാഹുൽരാജ്, പി.എസ്. അരുൺ, ഐ.വി. സനീഷ്, കിഷോർ കെ. ജോസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


Get Latest News Updates – Join Our WhatsApp Group

പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ ഇടുക്കി ലൗഡ് ന്യൂസ്‌ WhatsApp ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ചേരൂ.
Share This Article
Leave a Comment