മൂന്നാർ: മൂന്നാറിൽ കെ.എസ്.ആർ.ടി.സിയുടെ ഡബിൾഡെക്കർ ബസിൽ വിനോദസഞ്ചാരി അപകടകരമായി യാത്ര ചെയ്ത സംഭവം ശ്രദ്ധേയമായി. തലയും ശരീരവും ബസിന് പുറത്തേക്ക് നീട്ടിയ നിലയിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഗ്യാപ്പ് റോഡിലൂടെ ബസ് സഞ്ചരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബസിന് മുന്നിലൂടെ പോയ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
ഡബിൾ ഡക്കർ ബസിൽ നിന്ന് തലയും ശരീരവും പുറത്തിട്ട് അഭ്യാസം; അപകട യാത്ര pic.twitter.com/d4Q7XWDDI8— Samakalika Malayalam (@samakalikam) June 28, 2026
സംഭവം ഗൗരവമായി കണ്ട മോട്ടോർ വാഹന വകുപ്പ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സാധ്യത ഉയർത്തുന്ന ഇത്തരം പ്രവൃത്തികൾ യാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.



