കട്ടപ്പന ഗതാഗത പരിഷ്കാരം മൂന്ന് ഘട്ടങ്ങളായി; പരിഷ്കാരങ്ങൾ ഇങ്ങനെ

2 Min Read

കട്ടപ്പന: നഗരത്തിനുള്ളിലെ ഗതാഗത പരിഷ്കാരങ്ങൾ മൂന്ന് ഘട്ടമായി നടപ്പാക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും നഗരസഭാ കൗൺസിലും തീരുമാനിച്ചു. ഒന്നാംഘട്ട പരിഷ്കാരങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് നഗരസഭാ ചെയർപഴ്സൻ ജോയി വെട്ടിക്കുഴി അറിയിച്ചു. ഇതിനായുള്ള നഗരസഭയുടെ നിർദേശങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാരി സംഘടനകളുടെ പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുമായി ചർച്ച ചെയ്ത് അന്തിമ രൂപം നൽകുകയായിരുന്നു.

പരിഷ്കാരങ്ങൾ

  • വെള്ളയാംകുടി – കക്കാട്ടുകട റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിടും. വെള്ളയാംകുടിയിലും കക്കാട്ടുകടയിലും ഇതുസംബന്ധിച്ച് വലിയ ബോർഡുകൾ സ്ഥാപിക്കും. ഏലപ്പാറ റൂട്ടിൽനിന്ന് ഇടുക്കി, എറണാകുളം, തൊടുപുഴ, ഇരട്ടയാർ, നെടുങ്കണ്ടം മേഖലകളിലേക്കു പോകേണ്ട വാഹനങ്ങൾക്കും ഇടുക്കി ഭാഗത്തുനിന്നു കോട്ടയം, വാഗമൺ, ഉപ്പുതറ ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾക്കും ടൗണിൽ പ്രവേശിക്കാതെ പോകാൻ ഇതിലൂടെ സാധിക്കും.
  • ∙ ഇടുക്കിക്കവല – അശോക ജംക്‌ഷൻ റോഡിൽനിന്ന് ഇടുക്കിക്കവല ബൈപ്പാസിലേക്കും, ബൈപ്പാസിൽ നിന്ന് അശോക ജംക്‌ഷൻ റോഡിലേക്കും വലത്തേയ്ക്ക് തിരിയാൻ അനുവദിക്കില്ല.
  • ∙ അശോക ജംക്‌ഷൻ – സെൻട്രൽ ജംക്‌ഷൻ റോഡിലെ സീബ്രാ ലൈൻ ഒഴിവാക്കും. മാർക്കറ്റ് റോഡിലും സ്കൂൾ കവലയിലും പുതിയ സീബ്രാ ലൈനുകൾ സ്ഥാപിക്കും. വ്യക്തമല്ലാത്ത ലൈനുകൾ നവീകരിക്കും.
  • ∙ പള്ളിക്കവലയിലെ ബസ് സ്റ്റോപ് ജിഎസ്ടി ഓഫിസ് ഭാഗത്തേക്കും സെൻട്രൽ ജംക്‌ഷനിലെ ബസ് സ്റ്റോപ് കൊല്ലംകുടി ബിൽഡിങ്ങിന്റെ ഭാഗത്തേക്കും മാറ്റും. ഇടുക്കിക്കവലയിലെ ഇടുക്കി ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പും ഏലപ്പാറ ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പും 50 അടി വീതം മുന്നോട്ട് നീക്കും. ഗുരുമന്ദിരം ജംക്‌ഷനിലെ സ്റ്റോപ് കേജീസ് ബിൽഡിങ്ങിന്റെ ഭാഗത്തേക്കു മാറ്റും. ഇടശേരി ജംക്‌ഷ‌നിലെയും മാർക്കറ്റ് ജംക്‌ഷനിലെയും സ്റ്റോപ്പുകൾ മുന്നോട്ട് നീക്കും. സിഎസ്‌ഐ പള്ളിയുടെ ഭാഗത്ത് പുതിയ സ്റ്റോപ് അനുവദിക്കും.
  • ∙പഴയ സ്റ്റേറ്റ് ബാങ്ക് ജംക്‌ഷനിലെ സ്റ്റോപ് ഒഴിവാക്കും. ഇടുക്കിക്കവല, സെൻട്രൽ ജംക്‌ഷൻ, ഗുരുമന്ദിരം ജംക്‌ഷൻ എന്നീ സ്ഥലങ്ങൾ പൂർണമായും സ്വതന്ത്രമാക്കും.
  • ∙ ടൗണിലെ റോഡുകളുടെ പുറമ്പോക്കുകളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ താൽക്കാലിക നിർമാണങ്ങളും നീക്കം ചെയ്യും.
  • ∙ കുന്തളംപാറ – മാർക്കറ്റ് റോഡ് വഴി കുമളി, നെടുങ്കണ്ടം ഭാഗങ്ങളിലേക്കുള്ള ബസുകളുടെ റൂട്ട് ടൗണിലെ മെയിൻ റൂട്ടിലേക്കും തൊടുപുഴ, എറണാകുളം റൂട്ടുകളിലെ ബസുകൾ പള്ളിക്കവല ബൈപ്പാസ് റൂട്ടിലേക്കും മാറ്റും.
  • ∙ ട്രഷറി ജംക്‌ഷൻ – ടിബി ജംക്‌ഷൻ റോഡ് വൺവേ സംവിധാനത്തിലാക്കും.

Get Latest News Updates – Join Our WhatsApp Group

പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ ഇടുക്കി ലൗഡ് ന്യൂസ്‌ WhatsApp ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ചേരൂ.
Share This Article
Leave a Comment