മറയൂരിൽ നിന്ന് മൂന്നാറിലേക്ക് രാത്രി ബസ് ഇടവേള നീളം; യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ട്

1 Min Read

മറയൂർ: മറയൂരിൽ നിന്ന് മൂന്നാറിലേക്ക് രാത്രിസമയത്ത് ബസ് സർവീസിൽ ദീർഘ ഇടവേള ഉണ്ടാകുന്നത് യാത്രക്കാരെ വലിയ ബുദ്ധിമുട്ടിലാക്കുന്നു. വൈകിട്ട് 6.30-ന് ബസ് പോയതിന് ശേഷം രാത്രി 9.30 വരെ മൂന്നാറിലേക്കുള്ള ബസ് ലഭ്യമല്ലെന്നതാണ് പ്രധാന പ്രശ്നം.

വൈകിട്ട് 6 മണിയോടെയും 6.30-നോടെയും ഉദുമൽപ്പേട്ടയിൽ നിന്ന് മറയൂർ വഴി മൂന്നാറിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസും തമിഴ്നാട് സർക്കാർ ബസും സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഈ ബസുകൾ പോയതിന് ശേഷം അടുത്ത സർവീസ് രാത്രി 9 മണിയോടെയാണ് ലഭ്യമാകുന്നത്.

ഈ സമയത്ത് ഉദുമൽപ്പേട്ടയിൽ നിന്ന് മൂന്നാറിലേക്കും പഴനിയിൽ നിന്ന് തിരുവനന്തപുരത്തേക്കുമുള്ള ബസുകളാണ് സർവീസ് നടത്തുന്നത്. ഒരേ സമയത്ത് ബസുകൾ കടന്നുപോകുന്നതിനാൽ ഇരുബസുകളിലും യാത്രക്കാരുടെ എണ്ണം കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, തുടർന്ന് ഏകദേശം മൂന്ന് മണിക്കൂർ ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നു. വൈകിട്ട് 6 മണിക്കും രാത്രി 9 മണിക്കും ഇടയിലുള്ള ബസ് സമയക്രമത്തിൽ മാറ്റം വരുത്തിയാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമുണ്ടാകുമെന്നാണ് അഭിപ്രായം.

പ്രത്യേകിച്ച് രാത്രി 9 മണിയോടെ മൂന്നാറിലെത്തുന്ന യാത്രക്കാർക്ക് വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകളിൽ തുടർ യാത്ര നടത്താനും ഇത് സഹായകരമാകും.\


Get Latest News Updates – Join Our WhatsApp Group

പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ ഇടുക്കി ലൗഡ് ന്യൂസ്‌ WhatsApp ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ചേരൂ.
Share This Article
Leave a Comment